Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punnakadavu-Kunnaru Road

Kannur

പു​ന്ന​ക്ക​ട​വ്-​കു​ന്ന​രു റോ​ഡി​ലെ ക​ലു​ങ്ക് ത​ക​ര്‍​ച്ച എം​എ​ല്‍​എ ഇ​ട​പെ​ട്ടു; പ​രി​ഹ​രി​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി

പ​യ്യ​ന്നൂ​ര്‍: പു​ന്ന​ക്ക​ട​വ് പാ​ല​ക്കോ​ട് റോ​ഡി​ലെ കു​റും​ക​ട​വ് കാ​യ​ല്‍ ക​ഫേ​ക്ക് സ​മീ​പ​ത്തെ ത​ക​ര്‍​ന്ന ക​ലു​ങ്ക് ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ എം​എ​ല്‍​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി എ​ന്‍​ജി​നിയ​റു​ടെ ഉ​റ​പ്പ്.

രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ പു​ന്ന​ക്ക​ട​വ്- പാ​ല​ക്കോ​ട് റോ​ഡി​ലെ കു​റു​ങ്ക​ട​വ് കാ​യ​ല്‍ ക​ഫേ​ക്ക് സ​മീ​പ​ത്തെ ക​ലു​ങ്ക് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ര്‍​ന്ന് താ​ഴ്ന്ന​തി​നെത്തുട​ര്‍​ന്ന് ബ​സു​ക​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ രാ​മ​ന്ത​ളി സെ​ന്‍​ട്ര​ല്‍ വ​ഴി​യാ​ണു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​തു​മൂ​ലം കു​ന്ന​ത്തെ​രു മു​ത​ല്‍ കു​ന്ന​രു മി​ല്ല് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. സി​പി​എം രാ​മ​ന്ത​ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.
വി​വ​ര​മ​റി​ഞ്ഞ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഴ ശ​ക്ത​മാ​യാ​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വു​മെ​ന്ന​തി​നാ​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എ​ത്ര​യും വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​ൻ​ജി​നിയ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​ത്.

Latest News

Corehub Up